മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് തിക്കോടി സ്വദേശി കെ.വി.ചന്ദ്രനെ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ആദരിച്ചു. മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വച്ച് വെസ്റ്റ് റിഫാ മുൻ പാർലമെന്റ് അംഗവും ബഹ്‌റൈൻ മനുഷ്യവകാശ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് മറാഫി ചന്ദ്രന് മൈത്രിയുടെ സ്നേഹാദരവ് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകയാണ് ചന്ദ്രേട്ടനെന്നും അദ്ദേഹം നടത്തി വന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു ഏറ്റെടുക്കാന്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മുന്നോട്ടു വരുമെന്നും ചടങ്ങില്‍ സംസാരിച്ച മൈത്രി പ്രസിഡണ്ട് ഷിബു പത്തനംതിട്ട പറഞ്ഞു.
പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. സഈദ് റമദാൻ നദവി, നിസാര്‍ കൊല്ലം, അന്‍സര്‍ ചവറ, അനസ് കായംകുളം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും സുനില്‍ ബാബു നന്ദിയും പറഞ്ഞു. ധൻജീബ് അബ്ദുൽ സലാം, അബ്ദുൽ ബാരി, ഹുസൈൻ, നബീൽ, സഹൽ ബഷീർ, നവാസ് കുണ്ടറ, ഷമീർ , സിബിൻ സലീം ,റഹീം ഇടക്കുളങ്ങര, അബ്ദുൽ സത്താർ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.