ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ “സ്‌നേഹ സംഗമം 2019” സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ ഈദ് – ഓണം ആഘോഷങ്ങൾ “സ്‌നേഹ സംഗമം 2019 “ അൽ സഫീർ ഹോട്ടലിൽ വച്ച് നടന്നു. പ്രസിഡന്റ് ഹരീഷ്, സെക്രട്ടറി അൻവർ ശൂരനാട്, വൈസ്.പ്രെസി. ജോർജ് സാമുവേൽ , ജോയിന്റ് സെക്രട്ടറി ഷിബു വര്ഗീസ്, മെമ്പ. സെക്രട്ടറി അഭിലാഷ്, കോ ഓർഡിനേറ്റർ റിനേഷ്, ട്രഷറർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും കലാപരിപാടികളും നടന്നു. നോർക്ക സ്‌ക്കിമിനെ കുറിച്ച് ശ്രീ. സലിം ബോധവൽകരണ ക്ലാസ് എടുക്കുകയും ചെയ്തു.