ബഹ്റൈൻ തിരൂർ കൂട്ടായ്‌മ മുഹമ്മദ് കുട്ടി കുടുംബ സഹായ നിധിയിലേക്ക് സംഭാവന കൈമാറി

മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ മുഹമ്മദ് കുട്ടി കുടുംബ സഹായ നിധിയിലേക്കുള്ള സംഭാവന കൈമാറി. കഴിഞ്ഞ മാസം ബഹ്റൈനിൽ വെച്ച് മരണപ്പെട്ട തിരൂർ സ്വദേശി മുഹമ്മദ്‌ കുട്ടി എന്നവരുടെ കുടുംബം അനാഥമായ അവസ്ഥയാണ്. ഈ നിർധന കുടുംബത്തെ സഹായിക്കാൻ ബഹ്റൈൻ തിരൂർ കൂട്ടായ്മ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ 50,000 രൂപ തിരൂർ കൂട്ടായ്മ ട്രഷറർ അനൂപ് റഹ്മാൻ പ്രസിഡന്റ് അഷ്റഫ് തിരൂരിന് കൈമാറി. ബഹ്റൈൻ തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ, ജോയിന്റ് സെക്രട്ടറി ഷമീർ പൊട്ടച്ചോല, സദീശൻ പടിഞ്ഞാറേക്കര, വൈസ് പ്രസിഡന്റ്മാരായ വാഹിദ് വൈലത്തൂർ, അഷ്റഫ് പി.കെ, ഹംസ കാവിലക്കാട്, മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരായ ഫാറൂഖ്, അയ്യൂബ്, സവാദ്, മൊയ്തീൻ ബാവ മൂപ്പൻ, നിസാർ കീഴേപ്പാട്ട്, നജ്മുദ്ധീൻ, ഹസ്സൻ, ജിദിൻദാസ് എന്നിവർ സന്നിഹിതരായിരുന്നു. കൂട്ടായ്മയുടെ നാട്ടിലുള്ള ഭാരവാഹികൾ അടുത്തദിവസം തന്നെ സംഖ്യ കുടുംബത്തിന് കൈമാറും.