നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ, ബികെഎസ് നോർക്ക ഹെൽപ് ഡെസ്‌കുമായി ചേർന്ന് അംഗത്വ കാർഡ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

മനാമ: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മയും, ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിച്ച നോർക്ക, പ്രവാസി ക്ഷേമ നിധി അംഗത്വ ബോധവൽക്കരണവും വിതരണവും സമാജം ബാബുരാജ് ഹാളിൽ വെച്ച് സമാജം പ്രസിഡണ്ട്‌ ശ്രീ P.V രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ആനുകൂല്യങ്ങളും, ഇന്‍ഷൂറന്‍സ്‌ പരിരക്ഷയടക്കം ലഭിക്കുന്ന നോർക്ക തിരിച്ചറിയൽ കാർഡ്, ഒപ്പം തല്പരരായവർക്ക് പ്രവാസി ക്ഷേമ നിധി അംഗത്വ അപേക്ഷ സമർപ്പണവും, ബോധവൽക്കരണവും നടന്നു.

നമ്മള്‍ ചാവക്കാട്ടുക്കാര്‍ അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ
അനവധി അംഗങ്ങൾ പങ്കെടുത്തു. ബഹ്റെെന്‍ കേരള സമാജം നോർക്ക ഹെൽപ്പ് ഡസ്‌ക്ക് മായി സഹകരിച്ച്‌
ബാബുരാജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബർ 18 തിയ്യതി വെെകുന്നേരം 7:30ന് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു.

നമ്മള്‍ ചാവക്കാട്ടുക്കാര്‍ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട്‌ യുസുഫ് അലി ആശംസകൾ അറിയിച്ചു. നോർക്ക പ്രധിനിധികളായ K.T സലീം, രാജേഷ് ചേരാവള്ളി എന്നിവർ നോർക്കയെ കുറിച്ച് ക്ലാസ് എടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. സമാജം വൈസ് പ്രസിഡന്റ്‌ മോഹൻ രാജ്, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് സന്നിഹിതരായിരുന്നു.

കൂട്ടായ്മയുടെ രക്ഷധികാരി ശ്രീ മനോഹർ ആദ്യ കോപി സമാജം പ്രസിഡന്റിന്നു കൈമാറി. അഭിലാഷ്, ബാലു മറക്കാത്തു, വൈശാഖ്, സകരിയ, സുജിത്, ഷിബു, സുഹൈൽ, ഹംസ ചാവക്കാട്, എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കൂട്ടായ്മയുടെ സെക്രട്ടറി മുഹമ്മദ്‌ ഷുഹൈബ് നന്ദിയും നിർവഹിച്ചു.