മനാമ: ബഹ്റൈനിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ‘കോട്ടയം പ്രവാസി ഫോറം’ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ് തോമസ് ചീഫ് ഗസ്റ്റ് ആയും, ഐമാക് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് ഗസ്റ്റ് ഓഫ് ഓണർ ആയും സാന്നിധ്യമറിയിച്ചു.
കെ പി എഫ് പ്രസിഡൻറ് സോണിസ് ഫിലിപ്പ്, സെക്രട്ടറി സിജു പുന്നവേലി,
ഫൗണ്ടർ കമ്മിറ്റി മെമ്പർ ജോമോൻ ജോസഫ് മുതലായവർ സന്നിഹിതരായിരുന്നു. ഇരുന്നൂറിലധികം കോട്ടയം പ്രവാസികൾ പങ്കെടുത്ത
പരിപാടി രാവിലെ 11:30 മുതൽ വൈകുന്നേരം 3:30 വരെ നീണ്ടുനിന്നു.
ബഹ്റൈനിലെ കോട്ടയം പ്രവാസികളുടെ വിവിധ കലാപരിപാടികളും നർമ്മ ബഹ്റൈൻ അവതരിപ്പിച്ച മിമിക്സ് കാർണിവലും പരിപാടിക്ക് കൂടുതൽ കൊഴുപ്പേകി. ഓണാഘോഷ കൺവീനർ ക്രിസ്റ്റോ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.