ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് സ്നേഹനിലാവ് കലാസന്ധ്യ നവംബർ 29ന്

IMG_20191027_182102

മനാമ: സഹജീവികൾക്കൊരു കൈത്താങ്ങ് എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് കൂട്ടായ്മ, നവംബർ 29ന് വൈകുന്നേരം 6.30 മുതൽ സ്റ്റാർ വിഷന്റെ ബാനറിൽ സ്നേഹനിലാവ് കലാസന്ധ്യ 2019 എന്ന പേരിൽ സംഗീത, നൃത്ത നിശ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

മഹാത്മാ ജനസേവന കേന്ദ്രത്തിനായി സംഘടിപ്പിക്കുന്ന ഈ കലാസന്ധ്യ, മനാമ അൽ രാജ സ്‌കൂളിൽ വച്ചാണ് നടത്തപ്പെടുന്നത്.

നൂറിൽ പരം നിർധനരായ രോഗികൾക്ക് വേണ്ടി തെരുവുകളിൽ 12 മണിക്കൂർ തുടർച്ചയായി ഗാനമേളകൾ നടത്തി ചികിത്സാ സഹായം എത്തിച്ച, കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന അനുഗ്രഹീത ഗായിക പ്രിയ അച്ചു, സിനിമാ ടെലിവിഷൻ നടിയും നർത്തകിയുമായ സ്വാസിക, കലാഭവൻ മണിയുടെ രൂപവും ഭാവവും ശബ്ദവും കൊണ്ട് ഫ്ളവേഴ്‌സ് കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ രഞ്ജിത്ത് ചാലക്കുടി എന്നിവർ പങ്കെടുക്കുന്ന ഈ കലാസന്ധ്യയിൽ, ബഹ്‌റൈനിൽ നിന്നുള്ള മറ്റു കലാകാരന്മാരും കലാപരിപാടികൾ അവതരിപ്പിക്കും.

ഇതിലൂടെ സമാഹരിക്കുന്ന തുക പൂർണ്ണമായും, പത്തനംതിട്ടയിലെ മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കോഴഞ്ചേരി, കൊടുമൺ, ചേന്നംപള്ളി എന്നീ മൂന്ന് സ്ഥലങ്ങളിലെ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മഹാത്മയിൽ ഏകദേശം നാനൂറോളം അനാഥരായ അച്ഛനമ്മമാരെയാണ് സംരക്ഷിച്ചു പോരുന്നത്.

ഈ കലാസന്ധ്യയിലേക്കുള്ള പ്രവേശന പാസുകൾക്കായി 33411059, 36572287, 36883611 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്ര സമ്മേളനത്തിൽ ബിഡിടി രക്ഷാധികാരി സോവിച്ചൻ ചെന്നാട്ടുശേരി, അബ്ദുൾ ഹക്കിം, രഞ്ജു രാജൻ, ഷജീർ ബദറുദ്ദീൻ, നിമ്മി റോഷൻ, ദീപ ദിലീഫ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!