ബഹ്റൈൻ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗം നവംബർ 1ന്

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണവും നവംബർ ഒന്ന് വെള്ളിയാഴ്ച 11 മണി മുതൽ ഉമ്മൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടിഹാളിൽ വച്ച് നടക്കുന്നു. അംഗങ്ങളോടൊപ്പം കൂട്ടായ്മയോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുവാൻ താല്പര്യമുള്ള നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര എന്നീ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് നിറക്കൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 39573980,39249642 എന്നീ നമ്പറുകളിൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.