മനാമ : സ്വന്തം ഫ്ലാറ്റിൽ അനധികൃതമായി മദ്യ നിർമ്മാണം നടത്തിയ ഏഷ്യൻ പൗരന്മാൻ പിടിയിൽ. മുഹറാഖ് പൊലീസിലെ ഡയറക്ടർ ജനറലാണ് അറസ്റ്റ് സംബന്ധമായ വിവരങ്ങൾ പുറത്ത് വിട്ടത്. നിയമം ലംഘിച്ച് മദ്യം വാറ്റിയ സംഭവത്തിൽ തുടർ അന്വേഷണം നടത്തുമെന്നും കുറ്റകൃത്യത്തിൽ ഭാഗമായിരിക്കുന്ന കൂടുതൽ പേരെ കണ്ടെത്തുമെന്നും പൊലീസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.