ഐ സി എഫ് ബഹ്റൈൻ, സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണവും സാന്ത്വനം സംഗമവും നാളെ(ഞായർ)

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണവും സാന്ത്വനം സംഗമവുംം നാാളെ (ഞായർ) രാത്രി 8.30ന് മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടക്കും. നാലു പതിറ്റാണ്ടു കാലം ഐ.സി.എഫിന്റെ പ്രസിഡന്റായിരുന്ന സയ്യിദ് ഹുസ്സൈന്‍ മദനി ഉസ്ദാത് അവര്‍കളുടെ നാമധേയത്തില്‍ ഐ.സിഎഫ് തുടക്കം കുറിക്കുന്ന പ്രഥമ അവാര്‍ഡ് ദാന ചടങ്ങ് വേദിയില്‍ നടക്കും. ഐ.സി.എഫിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് നാലുനിലകളിലായി നിര്‍മ്മിച്ച സാന്ത്വന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച ഡോക്യുമെന്റെറി സദസ്സില്‍ പ്രദര്‍ശിപ്പിക്കും. ഐ.സി.എഫ് നേതാക്കള്‍ക്ക് പുറമെ ബഹ്‌റൈനിലെ അറബി പണ്ഡിതന്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ സംബന്ധിക്കും.