ഫ്രന്റ്സ് മനാമ ഏരിയ കുട്ടികൾക്കായ് മലർവാടി കളിവണ്ടി സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ “മലർവാടി” മനാമ ഏരിയ കേരളപ്പിറവി ദിനത്തിൽ നാലു വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി “കളിവണ്ടി” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയര്‍ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ. വൈവിധ്യമാര്‍ന്ന ഗെയിമുകൾ ഉൾക്കൊള്ളിച്ച കളിമൂലകളിൽ നൂറുക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. കളിവണ്ടിയുടെ ഉദ്ഘാടനം സോഷ്യല്‍ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഇ.കെ സലിം നിർവഹിച്ചു. കിഡ്സ് വിഭാഗത്തില്‍ ഹാമി നൗമൽ, നേഹ സുമൻ, ഇഷ നസ്രീൻ സബ് ജൂനിയർ വിഭാഗത്തില്‍ നഫീസത്ത് തഷ്‌രീഫ്, ഹാനി ഫൈസൽ, ഫാത്തിമ ഫിയോന ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റയ്യാൻ, സഹ്‌ല, ആയിഷ മൻഹ എന്നിവർ മത്സരത്തില്‍ ജേതാക്കളായി. വിജയികൾക്ക് ട്രോഫികളും പങ്കാളികളായ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നല്‍കി.

മലർവാടി കളിവണ്ടിയുടെ ഭാഗമായി ഷിഫാ അൽ ജസീറയുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കായി സൗജന്യ വൈദ്യപരിശോധനയും ഏർപ്പെടുത്തിയിരുന്നു.

മനാമ അൽറജാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലർവാടി എക്സിക്യൂട്ടീവ് അംഗം അലി അഷ്റഫ് നിയന്ത്രിച്ചു. വി.പി ഷൗക്കത്തലി, എം എം സുബൈർ ,നൗമൽ റഹ്മാൻ, മൊയ്തു കാഞ്ഞിരോട്, എം.ബദ്‌റുദ്ദീൻ, ഷമീം ജൗദർ, സിറാജ് കരിയാട്, ജലീൽ മുല്ലപ്പിള്ളി, ഷൗക്കത്തലി ബുദയ്യ,

മെഹ്റ മൊയ്തീൻ, റഷീദ സുബൈർ, നൂറ ഷൗക്കത്, മുംതാസ് അഷ്‌റഫ്, ബുഷ്റ ഹമീദ്, ഫസീല ഹാരിസ് , രജീഷ, ഷഹീന നൗമൽ, ഷമീമ മൻസൂർ, ജമീല ഇബ്രാഹിം, സക്കിയ ഷമീർ, ഫരീദ നസീം, മുനീറ ലത്തീഫ്, അസ്മ മുഹമ്മദലി, റുഖിയ ബഷീർ, ജസീന അഷ്റഫ് എന്നിവർ കളികൾ നിയന്ത്രിച്ചു.