മനാമ: പ്രതീക്ഷ ബഹ്‌റൈൻ (ഹോപ്പ്) സ്ഥാപക നേതാവും, രക്ഷാധികാരിയുമായ ചന്ദ്രൻ തിക്കോടിക്ക് പ്രതീക്ഷ ബഹ്‌റൈൻ, ഉപഹാരം കൈമാറി. ‘പവിഴ ദ്വീപിലെ പൂർണ്ണ ചന്ദ്രൻ’ പുസ്തക പ്രകാശന ചടങ്ങിൽ, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് ജെറിൻ ഡേവിസാണ് ഉപഹാരം കൈമാറിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാളിൽ നടന്ന ചടങ്ങിൽ, ചന്ദ്രൻ തിക്കോടിയുടെ ഭാര്യ പ്രജിത, മകൾ ആതിര ശരത് മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവർ പ്രത്യേക അഥിതികളായിരുന്നു.
പ്രതീക്ഷയുടെ സെക്രെട്ടറി അൻസാർ മുഹമ്മദ്, രക്ഷാധികാരികളായ നിസ്സാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം, മുൻ പ്രസിഡന്റുമാരായ സിബിൻ സലിം, മുജീബ് റഹ്‌മാൻ, മുൻ സെക്രെട്ടറിമാരായ അഷ്‌കർ പൂഴിത്തല, വിനു ക്രിസ്റ്റി, വൈസ് പ്രസിഡണ്ടന്റുമാരായ ജോഷി നെടുവേലിൽ, ഷിജു സി.പി, ജോയിൻ സെക്രെട്ടറിമാരായ ലിജോ മാത്യു, സാബു ചിറമേൽ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിന്റു ഡെല്ലിസ്, റംഷാദ് എ.കെ, സുജേഷ് ചെറോട്ട, ഗിരീഷ് പിള്ളൈ, ഷിബു പത്തനംതിട്ട, രാജൻ പി. പി, സുജിത് രാജ്, പ്രകാശ് പിള്ള, ഈപ്പൻ മലയിൽ തുടങ്ങിവരും മറ്റ് നിരവധി അംഗങ്ങളും പങ്കെടുത്തു.