ഔർ ക്ലിക്സ് ബഹ്റൈൻ ഒരുക്കിയ ഹ്രസ്വ ചിത്രം ‘ശായദ്‌’ ന്റെ ആദ്യ പൊതു പ്രദർശനം നവംബർ 7ന്

Screenshot_20191104_122306

മനാമ: ബഹ്റൈൻ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയായ ഔർ ക്ലിക്സ്‌ അണിയിച്ചൊരുക്കുന്ന ശായദ്‌ എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പൊതു പ്രദർശനം നവംബർ ഏഴിന് രാത്രി 7.30 ന് ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ സഹകരണത്തോടെ, സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. നെടുമ്പള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിബു കൃഷ്ണയും, മാഗ്നം ഇംപ്രിന്റും സംയുക്തമായി നിർമ്മിക്കുന്ന ‘ശായദ്‌’ ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്‌ പൂർണ്ണമായും ഔർ ക്ലിക്സ്‌  മെമ്പേഴ്സ്‌ ആണ്‌.

രചനാ ഷിബുവിന്റെ കഥക്ക്‌ സജു മുകുന്ദ്‌ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘ശായദ്‌’ ൽ ഷിജിത്‌ അജയ്‌, വിജിനാ സന്തോഷ്‌, കാർത്തിക്‌ സുന്ദര തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ഡയറക്ഷൻ ഓഫ് ഫോട്ടോഗ്രാഫി – ജേക്കബ് ക്രിയേറ്റീവ്ബീസ്, മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈൻ: ഷിബിൻ പി സിദ്ദീക്ക് (ഡ്രീംസ് ഡിജിറ്റൽ സ്റ്റുഡിയോ).

എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഫെയ്സ്‌ബുക്കിലെ ഒരു സൗഹൃദക്കൂട്ടായ്മയായി ആരംഭിച്ച ഔർ ക്ലിക്സ്‌ ഇതിനോടകം തന്നെ നിരവധി ഷോർട്ട്‌ ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്‌. പ്രവേശനം സൗജന്യമായ ശായദിന്റെ പ്രദർശനത്തിന് ബഹ്റൈനിലെ എല്ലാ സിനിമാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!