റിഫ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിഭാഗമായ മലർവാടി ബാലസംഘം റിഫ ഏരിയ 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി “സ്നേഹക്കൂട്” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഡോക്യുമെന്ററി പ്രദർശനവും വ്യത്യസ്ത ഗെയിമുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടി നവംബർ 10 ഞായർ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5:30 വരെ ഈസ്റ്റ് റിഫ അൽ ഇസ്‌ലാഹ് സൊസൈറ്റി (റിഫ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപം) ഹാളിലാണ് നടക്കുക. കുട്ടികളുടെ ബുദ്ധിപരവും വൈജ്ഞാനികവുമായ വളർച്ചയോടൊപ്പം, അവരിൽ പരസ്പര സ്നേഹം, സഹായം, സാഹോദര്യം തുടങ്ങിയ ഗുണങ്ങൾ വളർത്താനുതകുന്നതുമായ പരിപാടികളാ ണ് മലർവാടി ബാലസംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്ക് നേരത്തെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി 34548558 , 38849366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.