മനാമ: സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയമായ കാൽ വെപ്പുമായി മുന്നേറുന്ന എസ് കെ എസ് എസ് എഫ് വിഖായ യുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ “ട്രൈസനേറിയം” ക്യാമ്പയിനിന്റെ ഭാഗമായി ബഹ്റൈൻ എസ് കെ എസ് എസ് എഫ് വിഖായ സ്വരൂപിച്ച സ്നേഹ സമ്മാനം കൈമാറി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജന: സെക്രട്ടറി സത്താർ പന്തല്ലൂർ, ട്രഷറർ ഹബീബ് ഫൈസി കോട്ടോപാടം, വിഖായ ചെയർമാൻ അബ്ദുസലാം ഫറോക്ക്, വിഖായ കൺവീനർ സൽമാൻ ഫൈസി തുടങ്ങിയവർ ഏറ്റ് വാങ്ങി.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജന: സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, റഈസ് അസ് ലഹി ആനങ്ങാടി, നൗഫൽ വയനാട്, സമദ് വയനാട്, അബ്ദുൽ റഹീം നടുക്കണ്ടി, റാശിദ് കക്കട്ട്, ശംസുദ്ധീൻ അണ്ടോണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.