ബഹ്റൈനിലെത്തിയ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് സ്വീകരണം നൽകി

IMG-20191105-WA0103

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് ബഹ്‌റൈൻ സ്വീകരണം നൽകി. ഐ സി എഫ് ക്ഷേമ കാര്യ പ്രസിഡന്റ് സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് എംസി അബ്ദുൽ കരീം സ്വീകരണ സംഗമം ഉത്ഘാടനം ചെയ്തു.

മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിൽ ഐ സി എഫിന്റെ നേതാക്കളായ പി.എം സുലൈമാൻ ഹാജി, അഷ്‌റഫ്‌ ഇഞ്ചിക്കൽ, വി പി കെ അബൂബക്കർ ഹാജി എന്നിവരും സഖാഫി ശൂറാ അംഗങ്ങളും സയ്യിദ് അവർകളെ ഷാൾ അണിയിച്ചു. തുടർന്ന് മുഴുവൻ ഐ സി നേതാക്കളും ചേർന്ന് അദ്ദേഹത്തിന് മെമന്റോ നൽകി ആദരിച്ചു.

 

നാലു പതിറ്റാണ്ട് കാലം ഐ.സി.എഫിന്റെ പ്രസിഡന്റായിരുന്ന സയ്യിദ് ഹുസ്സൈന്‍ മദനി ഉസ്ദാത് അവര്‍കളുടെ നാമധേയത്തില്‍ ഐ.സിഎഫ് തുടക്കം കുറിച്ച പ്രഥമ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് വേദിയില്‍ സമ്മാനിച്ചു. പരിപാടിയിൽ ഐ സി എഫ് സംഘടനാ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, വിശിഷ്ടാതിഥി നൗഫൽ സഖാഫി കളസ എന്നിവർ സംസാരിച്ചു. ഷമീർ പന്നൂർ സ്വാഗതവും അഷ്‌റഫ്‌ ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!