തണൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ മീറ്റ് നവംബർ 7ന്: ഡോക്ടർ ഇദ്രീസ് പങ്കെടുക്കും

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ കഴിഞ്ഞ കാലപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും 2020 മുതൽ  2022 വരെയുള്ള പ്രവർത്തനങ്ങൾക്കായി ചുമതലയേൽക്കുന്ന കമ്മിറ്റിയുടെ ക്രമീകരണത്തിനുമായി ഈ വരുന്ന നവംബർ 7ന് (07.11.19) വ്യാഴാഴ്ച രാത്രി 7.30ന്, തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ വിവിധ കമ്മിറ്റികളെ ഉൾപ്പെടുത്തിയുള്ള ജനറൽ മീറ്റിംങ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതുവരെയുള്ള തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പുതിയ കമ്മിറ്റിയ്ക്ക് ആശംസകൾ അർപ്പിക്കുന്നതിനുമായി ആദരണീയനായ തണൽ ചെയർമാൻ Dr. ഇദ് രീസ് പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്.

പ്രവാസികൾക്കായ് സമാനതകളില്ലാത്ത നിരവധി ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ച തണലിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുഴുവൻ മനുഷ്യസ്നേഹികളുടെയും പിന്തുണ ഉണ്ടായിരിക്കണമെന്നും വ്യാഴാഴ്ച്ച ഉമ്മുൽ ഹസം ബാങ്കോക്ക് റസ്റ്റോറന്റിൽ വെച്ച് നടക്കുന്ന ജനറൽ മീറ്റിൽ തണലിനെ സ്നേഹിക്കുന്ന മുഴുവൻ പേരും പങ്കെടുക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.