ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ ആദ്യഫല പ്പെരുന്നാള്‍ നാളെ(വെള്ളി)

Screenshot_20191107_120028

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്ന ആദ്യഫല പ്പെരുന്നാള്‍ 2019 നവംബര്‍ 8 വെള്ളിയാഴ്ച്ച രാവിലെ 10.00 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടത്തപ്പെടുന്നു. ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഉദ്ഘാടനം ചെയ്യുന്ന ആദ്യഫല പ്പെരുന്നാളിന്‌ ജനറല്‍ കണ്വ്വീനര്‍ എന്‍. കെ. മാത്യൂ, ജോയന്റ് ജനറല്‍ കണ്വ്വീനേഴ്സ് ആയ സജി ഫിലിപ്പ്, റിജോ തങ്കച്ചന്‍, സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ ഒരു വലിയ കമ്മറ്റി സേവനം ചെയ്ത്‌ വരുന്നുണ്ട്.

 

കേരളത്തിന്റെ തനത് രുചികൂട്ടുകളുമായുള്ള ഫുഡ്സ്റ്റാളുകള്‍ തട്ടുകട, ഇടവകയിലെ ഗായകരുടെ ലൈവ്‌ ഗാനമേള, മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേത്രത്വത്തില്‍ ഉള്ള ജൂസ് സ്റ്റാള്‍, എം. ജി. ഒ. സി. എസ്സ്. എം. കുട്ടികളുടെ സേത്യത്വത്തില്‍ നടക്കുന്ന ഗെയിം സ്റ്റാളുകള്‍, ഇടവക മെഡിക്കല്‍ ഓക്സിലറി ടീമിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ ചെക്കപ്പിനുള്ള സൗകര്യം, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വടംവലി മത്സരം, സൺഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സിനിമാറ്റിക് ഡാന്‍സ്, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവ ഈ ആദ്യഫല പ്പെരുന്നാളിന്റെ പ്രത്യേകതയായിരിക്കുമെന്നും ഏവരും സമയത്ത് എത്തിച്ചേരണമെന്നും കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!