‘ഓർമ്മയിൽ എന്നും ലാൽസൻ’: അനുശോചന യോഗം ഇന്ന് (ശനി)

മനാമ: ബഹ്റൈനിലെ സാമൂഹിക ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ലാൽസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ഇന്ന് (ശനിയാഴ്ച) വൈകീട്ട് 7:30 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ബഹ്‌റൈൻ മലയാളീ സമൂഹം “ഓർമ്മയിൽ എന്നും ലാൽസൻ” അനുശോചന യോഗം സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുന്നു. ലാൽസനെ സ്നേഹിക്കുന്ന മുഴുവൻ ആളുകളേയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.