മനാമ: നൗക ബഹ്റൈൻ സംവാദം സംഘടിപ്പിച്ചു. ഗുദൈബിയ ഫുഡ് വില്ലേജ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങളും, വ്യക്തികളും പങ്കെടുത്തു. കേരളം നേടിയെടുത്ത എല്ലാ നവോത്ഥാന മൂല്ല്യങ്ങളെയും, നന്മകളെയും ഇല്ലാതാക്കുന്ന രീതിയിൽ ഭരണകൂടം നടത്തുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ, ജനതയുടെ വിയോജിപ്പിനുള്ള, ജീവിക്കാനുള്ള, സംഘടിക്കാനുള്ള അവകാവശങ്ങളെ നിഷേധിക്കുന്നതായി സംവാദത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
വാളയാറും, നിലമ്പൂരും, പാലക്കാടും, വയനാടും ആവർത്തിക്കുന്നത് വികസിത സമൂഹം എന്നവകാശപ്പെടുന്ന കേരള ജനതക്ക് ഭൂഷണമല്ല, എന്നും സംവാദത്തിൽ അഭിപ്രായം ഉയർന്നു വന്നു. ഭരണകൂട ഫാസിസ്റ്റ് പക്ഷമായി മാറുന്ന ഈ കെട്ട കാലത്ത്, പിഞ്ചു ബാലികമാരെ വരെ കാമദാഹം ശമിപ്പിക്കാൻ ഉപയോഗിക്കുന്ന കൊടും ക്രിമിനലുകൾ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ നേതാക്കന്മാരായി വാഴുന്ന കാഴ്ചയാണ് നാം കാണുന്നത്. അധികാര രാഷ്ട്രീയത്തിന്റെ തണലിൽ മൂലധന രാഷ്ട്രീയത്തിന്റെ പിൻബലത്തോട് കുടി നടത്തുന്ന പെൺവേട്ടകൾ, അഴിമതി, പാരിസ്ഥിതിക നിയമ ലംഘനങ്ങൾക്കും, ഭരണകൂട ഭീകരക്കെതിരെയും ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുകയും വാളയാർ കൊലപാതക കേസ് പുനരന്വേഷിച്ച് മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പ് വരുത്തമെന്നും വ്യാജ മാവോയിസ്റ്റ് എറ്റുമുട്ടൽ കൊലപാതകത്തെ കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്നും പൗരൻമാർക്കെതിരെ UAPA ചുമത്തു നിന്നതിൽ നിന്നും പിൻമാറണമെന്നും നൗക ബഹ്റൈൻ സംഘടിപ്പിച്ച സിമ്പോസിയം ആവശ്യപ്പെട്ടു.