മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ചർച്ചും ചോയ്‌സ് അട്വറ്റയ്സും സംയുക്തമായ നടത്തുന്ന ‘Gratia – 2019’ സൂപ്പർ മെഗാ മ്യൂസിക്കൽ നൈറ്റും കോമഡി ഷോയും നവംബർ 15 ന് അൽ രാജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6:30 മുതൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിനിമാ – ടീവി കോമഡി താരം ഗിന്നസ് മനോജ് നേതൃത്വം നൽകുന്ന ടീമിൽ ഹാസ്യ കലാകാരന്മാരായ ബിജേഷ് ചേളാരി, സതീഷ് ഒളേരി, ഗായകരായ മൻസൂർ ഇബ്രാഹിം, ആൻ മരിയ വർഗീസ്(ഐഡിയ സ്റ്റാർ സിംഗർ ഫെയിം), ഷിജോ പോൾ എന്നിവർ പങ്കെടുക്കും. പ്രസ്തുത ദൃശ്യ വിരുന്നിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39312185, 39261355 39755791, 38873832 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
