മനാമ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും എസ് .വൈ .എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മുജീബ് വഹബി എം .ഡി നാദാപുരത്തിനു ഐ. സി. എസ് ബഹ്‌റൈൻ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരണം നൽകി. നവംബർ 15 വെള്ളിയാഴ്ച രാത്രി 8.30 നു മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന “തിരുനബി ഹൃദയ വെളിച്ചം” എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള മീലാദ് പ്രഭാഷണം നടത്താൻ വേണ്ടി വന്നതാണ് അദേഹം. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയിൽ പ്രാർത്ഥനാ സദസ്സും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.