മനാമ: കഴിഞ്ഞ മാസം ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട മാഹീ സ്വദേശി ബാബുവിന്റെ (സുകുമാരൻ) കുടുംബത്തിന് ‘പ്രതീക്ഷ ബഹ്‌റൈൻ’ സഹായധനം കൈമാറി. വളരെക്കാലം ജോലിയില്ലാതെ ബഹ്‌റൈനിൽ കഴിയേണ്ടി വന്ന ശേഷം, അസ്‌കറിലെ ഒരു ഹോട്ടൽ തൊഴിലാളിയായി ജോലി ആരംഭിച്ചപ്പോഴായിരുന്നു ബാബു ഹൃദയാഘാതം മൂലം മരണപ്പെട്ടത്. നാട്ടിലെത്തിയ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം, നിത്യ ചിലവിനോ, മക്കളുടെ പഠനാവശ്യത്തിനോ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് മനസിലാക്കിയ ‘പ്രതീക്ഷ ബഹ്‌റൈൻ’ പ്രവർത്തകർ സഹായമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി അംഗങ്ങളിൽ നിന്നും സമാഹരിച്ച RS 1,06,107.00 (ഒരുലക്ഷത്തി ആറായിരത്തി ഒരുനൂറ്റി ഏഴു രൂപ) പ്രതീക്ഷയുടെ സെക്രെട്ടറി അൻസാർ മുഹമ്മദ്, രക്ഷാധികാരി ചന്ദ്രൻ തിക്കോടിക്ക് കൈമാറി. മുമ്പ് ജോലിയില്ലാതെ ബഹ്‌റൈനിൽ കഴിഞ്ഞ നാളുകളിലും ഈ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ‘പ്രതീക്ഷ’/ (ഹോപ്പ്) സഹായം എത്തിച്ചിരുന്നു. നിർദ്ധനർക്ക് സഹായമെത്തിക്കാൻ ഹോപ്പിനൊപ്പം കൈകോർക്കുന്ന എല്ലാ അംഗങ്ങൾക്ക് ഭാവവാഹികൾ നന്ദി അറിയിച്ചു.