മനാമ: തിരുനബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ICF നടത്തി വരുന്ന മീലാദ് കാമ്പയിനിലെ സഹോദര സമുദായ സുഹൃത്തുക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള ‘സ്നേഹ വിരുന്ന്’ ഈസാ ടൗൺ ICF സെൻട്രലിന്റെ ആഭിമുഖ്യത്തിൽ ഇസാടൗൺ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. 85 ഓളം പേർ പരിപാടിയിൽസംബന്ധിച്ചു. സെൻട്രൽ പ്രസിഡന്റ് നിസാമുദീൻ മദനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ഐസിഎഫ് നാഷണൽ ദഅവാ പ്രസിഡന്റ് ഉസ്മാൻ സഖാഫി ഉത്ഘാടനം ചെയ്തു.
ഐസിഎഫ് ജിസി സെക്രട്ടറി എം.സി.അബ്ദുൽ കരീം പ്രമേയ പ്രഭാഷണം നടത്തി. മാർട്ടിൻ സെബാസ്റ്റ്യൻ, പ്രസാദ്, ബഷീർ അമ്പലായി, ബാബു മണികണ്ഠൻ, ശരത്ത്, മനോജ് വർക്കല,സന്ദീപ് പേരാമ്പ്ര,അനിൽ, ആൻറണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞുട്ടി ഇരിമ്പിളിയം, സിദ്ധിക്ക് കൊല്ലം, അബ്ദുസമദ് പേരാമ്പ്ര, റഈസ് ഉമർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നിസാർ എടപ്പാൾ സ്വാഗതവും അബ്ബാസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.