ബിജു കുട്ടോത്തിന്റെയും സുരേഷ് അറക്കിലാടിന്റെയും വിയോഗത്തിൽ വടകര സഹൃദയ വേദി അനുശോചന യോഗം ചേർന്നു

മനാമ: വടകര സ്വദേശികളായ ബിജു കുട്ടോത്ത്, സുരേഷ് അറക്കിലാട് എന്നിവരുടെ നിര്യാണത്തിൽ സഹൃദയവേദി അനുശോചനം രേഖപ്പെടുത്തി. സൽമാനിയ സഗയ റസ്റ്റോറന്റിൽ ചേർന്ന അനുശോചന യോഗത്തിൽ അംഗങ്ങൾ ഉൾപ്പെടെ ഒട്ടനവധി പേർ പങ്കെടുത്തു.
സഹൃദയ വേദിയുടെ സജീവ പ്രവർത്തകനായിരുന്ന ശ്രീ. ബിജു കുട്ടോത്ത് സംഘടന നടത്തിയ ഒട്ടുമിക്ക പരിപാടികളിലും അദ്ദേഹത്തിന്റെ കലാപരമായ കഴിവ് വെളിവാക്കുന്ന, ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം വഴി സംഘടനയ്ക്ക് ഒരു അതുല്യ പ്രതിഭയെയാണ് നഷ്ടമായതെന്ന് യോഗം വിലയിരുത്തി.

അനുശോചന യോഗത്തിൽ സംഘടനയുടെ പ്രസിഡണ്ട് ശ്രീ സുരേഷ് മണ്ടോടി, സെക്രട്ടറി എം.പി വിനീഷ്, ട്രഷറർ ഷാജി വളയം, രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ ചന്ദ്രൻ, എം.ശശിധരൻ, മറ്റു ഭാരവാഹികളായ എം.സി പവിത്രൻ, ഗിരീഷ് കല്ലേരി, ശിവകുമാർ കൊല്ലറോത്ത്, ദേവീസ് ബാലകൃഷ്ണൻ, സജീവൻ പൂളക്കണ്ടി എന്നിവർ സംസാരിച്ചു.