സൽമാബാദ്: തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ നടന്നുവരുന്ന ഐ.സി. എഫ് മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ കമ്മിറ്റി റൂബി കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച സ്നേഹവിരുന്ന് ശ്രദ്ധേയമായി.
ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുസ്സലാം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിൻ മാനേജർ അസീം ഹിലാൽ ഉദ്ഘാടനം ചെയ്തു.
സ്നേഹവും കാരുണ്യവും കളിയാടുന്ന ഒരു സമൂഹസൃഷ്ടിപ്പ് സാധ്യമാക്കിയ തിരുനബിയുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുന്നതിലൂടെ സന്തോഷവും സമാധാനവും അത് വഴി ജീവിതവിജയവും നേടാനാകുമെന്ന് അദ്ദേഹം.അഭിപ്രായപ്പെട്ടു.
ഐ.സി. എഫ്. ദഅവാ കാര്യ സിക്രട്ടറി അബ്ദുറഹിം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. കിരൺ സൽമാബാദ്, ഷാജഹാൻ കൂരിക്കുഴി, ജൈസൻ ഷിജു. റോജിൻ, ഫൈസൽ ചെറുവണ്ണൂർ,
ഇമ്മാനുവൽ, പ്രദീപ്, സുജിത്, ഇർഫാദ് ഊരകം, ഉണ്ണികൃഷൺ എന്നിവർ പ്രസംഗിച്ചു. വി.പി.കെ. അബൂബക്കർ ഹാജി, നിസാമുദ്ധീൻ മുസ്ല്യാർ വളപട്ടണം, ഉമർഹാജി, മൻസൂർ ചെമ്പ്ര എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഹംസ ഖാലിദ് സഖാഫി സ്വാഗതവും അഷ്റഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.