മനാമ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി യോഗവും ത്രൈമാസ അവലോകനവും സംഘടിപ്പിച്ചു. പ്രസിഡണ്ട് അഫ്സൽ കെ.പി അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം ചെയർമാൻ മജീദ് തണൽ സമ്മാനിച്ചു. ശാന്തി സദനത്തിലെ 138 വിദ്യാർഥികളുടെ പഠനാവശ്യത്തിനായി നിർമിക്കുന്ന എജുക്കേഷണൽ കോംപ്ലക്സിന്റെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട നിർമാണം പൂർത്തീകരിക്കാനായുള്ള പ്രവർത്തങ്ങൾ ശക്തിപ്പെടുത്തും. ഈ ആവശ്യാർഥം ഫെബ്രുവരി ഒന്നിന് ബഹ്റൈനിൽ പങ്കെടുപ്പിച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ജലീൽ ജെ.പി.കെ സ്വാഗതമാശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ.കെ, വനിതാ ഘടകം ജനറൽ സെക്രട്ടറി രഞ്ജി സത്യൻ, അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു. ട്രഷറർ വി.എം. ഹംസ ഫൈനാൻസ് റിപ്പോർട്ട് അവതരണം നടത്തി. ബിജു തിക്കോടി, മുനീർ കെ.കെ, ജാബിർ, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.