മനാമ: പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ കഴിയുന്ന യുവാക്കളുടെ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, കഴിഞ്ഞ ഒൻപത് വർഷങ്ങളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ‘ബ്രോസ് & ബഡീസ്’ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം കുറിച്ചു. മൂന്നു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ ടൂർണമെന്റിൽ പതിനാറ് ടീമുകൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു ഏറ്റുമുട്ടും. ബുസൈതീനിലെ B&B ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉൾപ്പടെയുള്ള എല്ലാ അവധി ദിവസങ്ങളിലും കളി ഉണ്ടായിരിക്കും. Bro’s & Buddies, NEC, Ukcc, Skyhowks, khamis red lion, Tamil strikes, Dreem 11, Torando cc, Phonix cc, keral cobras, APL CC, KSK, Bihar cc, Rising sun, Kudla challenger’s, See shore എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. വിജയികളാകുന്ന ടീമിനും, റണ്ണർ അപ്പ് ടീമിനും ട്രോഫിയും, യഥാക്രമം 250, 150 ഡോളർ വീതവും സമ്മാനം ലഭിക്കും. കൂടാതെ വ്യക്തികത മികവ് പുലർത്തുന്ന കളിക്കാർക്ക് പ്രത്യേക ട്രോഫികളും ലഭിക്കുന്നതായിരിക്കും. കായികപ്രേമികൾക്കിടയിലുള്ള സൗഹൃദം വളർത്താനുള്ള ഈ ശ്രമത്തിലേയ്ക്ക് എല്ലാ പ്രവാസികളെയും ക്ഷണിക്കുന്നതായി ഭാവവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34125135 (അൻസാർ), 36111298 (ബഷീർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.