ദാറുൽ ഈമാൻ കേരള വിഭാഗം റിഫ മദ്രസ പി.ടി.എ യോഗം ചേര്‍ന്നു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ  മദ്രസ പി.ടി.എ ജനറല്‍ ബോഡി സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയില്‍ കാമ്പസ് ഇൻചാർജ് പി.എം അഷ്‌റഫ്  അധ്യക്ഷത വഹിച്ചു. മദ്രസ രക്ഷാധികാരി ജമാൽ നദ്‌വി ഇരിങ്ങൽ   മുഖ്യ പ്രഭാഷണം നിർവഹിച്ചു. കാമ്പസ് അഡ്‌മിനിസ്‌ട്രേറ്റർ കെ. സകീർ ഹുസൈൻ  സ്വാഗതം ആശംസിച്ച പരിപാടിയില്‍ പി.ടി.എ  പ്രസിഡൻറ് അബ്‌ദുൽ  ആദിൽ, മാതൃ സമിതി പ്രസിഡൻറ് രഹ്‌ന  ആദിൽ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യാഖൂത്തിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ അബ്‌ദുൽ ഹഖ്   സമാപനം നിര്‍വഹിച്ചു.