മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ആണ് നൽകിയത്.
ലാൽ കെയെർസ് ബഹ്‌റൈൻ ട്രെഷറർ ഷൈജു, വൈ. പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, നിഖിൽ എന്നിവർ പങ്കെടുത്തു. ഈ തൊഴിലാളികളെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം അമിൻ – 36712815.