bahrainvartha-official-logo
Search
Close this search box.

കോട്ടയം പ്രവാസി ഫോറം ബഹ്റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

IMG-20191201-WA0000

മനാമ: കോട്ടയം പ്രവാസി ഫോറത്തിന്റെയും സൽമാബാദിലുള്ള അൽ‌ഹിലാൽ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 29 വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.

മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1മണി വരെ ക്രമീകരിച്ച ക്യാമ്പിൽ 250ഓളം പേർ പങ്കെടുത്തു. ഡോ. റിങ്കു ജോസ്, ഡോ.മുഹമ്മദ് അലി എന്നിവർ വിവിധ ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ബഹറിനിലെ അറിയപ്പെടുന്ന കൗൺസിലിംഗ് വിദഗ്ധൻ ഡോ. ജോൺ പനയ്ക്കലിന്റെ നേതൃത്വത്തിൽ ‘സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

അനുദിനജീവിതത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്രദമായ പലതരം രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ എന്നിവ തികച്ചും സൗജന്യമായും, ചിലവേറിയ ചില രക്തപരിശോധനകൾ പ്രത്യേക ഡിസ്കൗണ്ട് നിരക്കിലും ക്യാമ്പിൽ ലഭ്യമാക്കിയത് അനേകം പ്രവാസികൾ പ്രയോജനപ്പെടുത്തി.

 

കേരള സർക്കാരിന്റെ പ്രവാസികൾക്കുള്ള സഹായ സംരംഭമായ നോർക്ക തിരിച്ചറിയൽ കാർഡ് – ക്ഷേമനിധി പെൻഷൻ കാമ്പയിനും ഇതോടൊപ്പം ക്രമീകരിച്ചിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്.) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, ക്യാമ്പിൽ പങ്കെടുത്ത പ്രവാസികൾക്ക് ക്രമീകരിച്ച രജിസ്ട്രേഷൻ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ്ന്, ബി.കെ.എസ് ചാരിറ്റി-നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം ആദ്യ അപേക്ഷ കൈമാറി തുടക്കം കുറിച്ചു.

ബി.കെ.എസ്.-നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ് ഡസ്‌ക്ക് അംഗം സക്കറിയ ടി എബ്രഹാം, കോട്ടയം പ്രവാസി ഫോറം വൈസ് പ്രസിഡന്റ് റജി കുരുവിള, ജനറൽ സെക്രട്ടറി സിജു പുന്നവേലി, ക്യാമ്പ് കൺവീനർ ഫിലിപ്പ് തോമസ് , അജയ് ഫിലിപ്പ്, ബിനു നടുക്കേൽ, ക്രിസ്റ്റോ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!