മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മീലാദ് മീറ്റ് സംഘടിപ്പിച്ചു

IMG-20191201-WA0013

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ പ്രവാചക ജന്മദിനാനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സഗയ്യ റസ്റ്ററന്റില്‍ വച്ച് നടന്ന മീറ്റില്‍ കുട്ടികളുടെ മദ്ഹ് ഗാനം, ഖുർആൻ പാരായണം, പ്രവാചക പ്രകീർത്തനം, ക്വിസ് പ്രോഗ്രാം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. മീലാദ് സമ്മേളനം സാമൂഹിക പ്രവര്‍ത്തകനും ഐമാക് ചെയര്‍മാനുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടികളെ തലോടരുത് എന്ന നബി വചനം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തി ഉള്ളതാണെന്നും കുട്ടികളെ തലോടുന്നത് പോലും സദക്ക ആണെന്നും ഉൽഘാടന പ്രസംഗത്തിൽ ഫ്രാന്‍സിസ് കൈതാരം പറഞ്ഞു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് നബി ചരിത്രം അവതരിപ്പിച്ചു പരിപാടിക്ക് സ്വാഗതം ആശംസിച്ചു. വിവിധ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം ഉപദേശകസമിതി അംഗം റഹീം കരുനാഗപ്പള്ളി , നിസാർ കൊല്ലം നിർവഹിച്ചു. എക്സിക്യുട്ടിവ് അംഗങ്ങളായ അനസ് റഹിം കായംകുളം, അന്‍സാര്‍ ചവറ, സിബിന്‍ സലിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി. ട്രഷറർ നൗഷാദ് അടൂർ പരിപാടികള്‍ നിയന്ത്രിച്ചു, ധൻജീബ് അബ്ദുൽ സലാം, ഹുസൈൻ, ഷമീർ, തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!