പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ സേവന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ, പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുൻവർഷങ്ങളിൽ നടത്തിവന്നതിന്റെ തുടർച്ചയായി നാലാമത് രക്തദാന ക്യാമ്പ് ആണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്. സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പിൽ, അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അഭ്യുദയകാംഷികളും അടക്കം നൂറ്റി അൻപതിൽ പരം ആളുകൾ പങ്കെടുത്തു. സിക്കിൾ സെൽ അനീമിയ പേഷ്യന്റ് കെയർ -ബഹ്‌റൈൻ സൊസൈറ്റി ചെയർമാൻ, സക്കറിയ അൽ ഘാതം ക്യാമ്പ് സന്ദർശിച്ച്, രക്തദാതാക്കളെ അഭിനന്ദിക്കുകയും, ഹോപ്പിന്റെ (പ്രതീക്ഷ) മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു. പ്രവാസികമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആശംസകൾ അറിയിക്കാനെത്തി.

ജെറിൻ ഡേവിസ്, അൻസാർ മുഹമ്മദ്, ചന്ദ്രൻ തിക്കോടി, സാബു ചിറമേൽ, ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, ലിജോ വർഗീസ്, സുജേഷ് ചെറോട്ട, ഷബീർ മാഹീ, ഗിരീഷ് പിള്ളൈ, മനോജ് സാംബൻ, പ്രിന്റു ഡെല്ലിസ്, മുജീബ് റഹ്‌മാൻ, ഷിജു സി. പി, ജാക്‌സ് മാത്യു, അശോകൻ താമരക്കുളം, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, സിബിൻ സലിം, റംഷാദ് എ. കെ, നിസാർ മാഹീ, ഷിബു പത്തനംതിട്ട, വിനു ക്രിസ്റ്റി, റിഷിൻ, ഷാജി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.