bahrainvartha-official-logo
Search
Close this search box.

വർണാഭമായി പീപ്പിൾസ്‌ ഫോറം ബഹ്‌റൈൻ ‘വർണ്ണജാലകം’19 സീസൺ-3’

IMG-20191208-WA0001

മനാമ: പീപ്പിൾസ് ഫോറം, ബഹ്‌റൈന്റെ വർണ്ണജാലകം’19 സീസൺ-3 ചിത്രരചനാമത്സരം കുട്ടികളുടെ പങ്കാളിത്തത്താലും സംഘാടക മികവിനാലും ശ്രദ്ധേയമായി. കുട്ടികളിലെ സർഗാത്മകായ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിലെ പ്രശസ്ത ചിത്രരചനാ അദ്ധ്യാപകന്മാരായ സതീഷ് പോൾ, ഹീരാ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂടിന്റെ സഹകരണത്തോടെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂടിൽ വച്ചു സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ ഉൽഘാടനം ഗൾഫ്‌ മാധ്യമം സീനിയർ എഡിറ്റർ ഷമീർ മുഹമ്മദ് നിർവ്വഹിച്ചു.

കുട്ടികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചു നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ്‌ എ വിഭാഗത്തിൽ അവനി എബി ഒന്നാം സ്ഥാനവും, ശ്രീഹരി സന്തോഷ് രണ്ടാം സ്ഥാനവും, ഗൗതവ് നക്ഷത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് ബി യിൽ ശ്രീ ഭവാനി വിവേക് ഒന്നാം സ്ഥാനവും, ദേവ്നാ പ്രവീൺ രണ്ടാം സ്ഥാനവും, തൃദേവ് കരുൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് സി യിൽ ശില്പാ സന്തോഷ്‌ ഒന്നാം സ്ഥാനത്തിനും പദ്മപ്രിയാ പ്രിയദർശിനി രണ്ടാം സ്ഥാനത്തിനും, നന്ദന മനോജ് മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികൾക്ക്‌ ട്രോഫികളും സർട്ടിഫിക്കറ്റുകളും, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പീപ്പിൾസ്‌ ഫോറം പ്രസിഡന്റ് ആസാദ് ജെ. പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾക്ക് സെക്രട്ടറി ബിജുകുമാർ വി വി സ്വാഗതവും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും, പ്രോഗ്രാം കൺവീനർ മനീഷ് മുരളീധരൻ, മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജൻ ആർ. കെ, ശങ്കുണ്ണി, അൻസാർ കല്ലറ, മാത്യു, രമേശ് പരോൾ, അനുരാജ്‌ , വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങളായ രജനീ ബിജു, നീതു മനീഷ്, സജീനാ ആസാദ് എന്നിവർ നേതൃത്വവും വഹിച്ചു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!