എങ്ങും ആവേശത്തിരയിളക്കം, 24 മത് ഗൾഫ് കപ്പ് ഫൈനലിൽ ആദ്യകിരീട പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് സൗദിയെ നേരിടും

മനാമ: 24ാം ഗ​ൾ​ഫ്​ ക​പ്പി​ന്റെ ഫൈ​ന​ലിൽ ആദ്യകിരീട പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് (ഞാ​യ​റാ​ഴ്ച) വൈ​കീ​ട്ട് ഏ​ഴി​ന്​ ഖത്തർ ദു​ഹൈ​ലി​ലെ അ​ബ്​​ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ സൗദിയെ നേരിടും. അഞ്ചാം തവണയാണ് ബഹ്റൈൻ അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നാല് തവണയും നിർഭാഗ്യം കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഇത്തവണ ആവേശം വാനോളമുയർത്തിയിരിക്കുകയാണ് ആരാധകർ. ഇന്ന് മാത്രമായി രണ്ടായിരത്തിലധികം പേരാണ് ബഹ്റൈൻ അന്താരാാഷ്ട്ര വിമാനത്താവളം വഴി ദോഹയിലേക്ക് മത്സരം വീക്ഷിക്കാനും ബഹ്റൈന് പിന്തുണയേകാനുമായി യാത്രയായത്.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ
Image credit: Gdn

ഫൈനൽ മത്സരം വീക്ഷിക്കാൻ പവിഴത്തുരുത്തിലെങ്ങും ആവേശകരമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഫൈനലിനായി വിവിധ ഭാഗങ്ങളിൽ വലിയ സ്ക്രീനുകളിൽ മത്സരം തത്സമയം പ്രദർശിപ്പിക്കും. സിറ്റി സെന്റർ, സീഫ് മാൾ, ജുഫൈർ ഒയാസിസ് മാൾ, വാദി അൽസയ്ൽ മാൾ എന്നിവിടങ്ങളിലെ സിനിമാസിലും മത്സരം സൗജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്.

2003-04 ലാണ് ബഹ്റൈൻ അവസാനമായി ഫൈനലിൽ പ്രവേശിക്കുന്നത്. സൗദി അറേബ്യയുമായി നടന്ന കിരീടത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ഇന്ന് അതേ സൗദിയെ കാലങ്ങൾക്ക് ശേഷമുള്ള മറ്റൊരു ഫൈനലിൽ തകർക്കാനായാൽ ബഹ്റൈന് അതൊരു മധുര പ്രതികാരം കൂടിയാകും. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഒമാനാണ് നിലവിലെ ചാമ്പ്യൻസ്.

സെ​മി​യി​ൽ ഖ​ത്ത​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ഇ​റാ​ഖി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്​​ത്തി ബ​ഹ്​ൈ​റ​നും ഫൈ​ന​ലി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഏറെ വാശിയേറിയ ബ​ഹ്​​റൈ​ൻ-​ഇ​റാ​ഖ്​ സെ​മി ഫൈ​ന​ലിൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്​ വി​ധി നി​ർ​ണ​യി​ച്ച മ​ത്സ​രം 120 മിനിറ്റ് വരെ നീണ്ടു നിന്നിരുന്നു. നിശ്ചിത സമയത്തിന് ശേഷം 2-2 എ​ന്ന നി​ല​യി​ൽ തു​ട​ർ​ന്ന ക​ളി അ​ധി​ക​സ​മ​യ​ത്തി​ലും ഗോ​ളു​ക​ൾ പി​റ​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ വ​ഴി മാ​റി​യ​തും 5-3 എ​ന്ന നി​ല​യി​ൽ ബ​ഹ്​​റൈ​ൻ ഇ​റാ​ഖി​നെ ത​ക​ർ​ത്ത​തും. സെമി പ്രവേശനം പോലും ഉത്സവ ലഹരിയിൽ ആഘോഷിച്ച പവിഴ ദ്വീപിലെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഫൈനൽ വിജയം കാത്തിരിക്കുന്നത്.