മനാമ: ബഹ്റൈൻ മനാമ സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും ഒത്ത് ചേർന്ന് കൂട്ടായ്മ രൂപീകൃതമായി. മനാമ സെൻട്രൽ മാർക്കറ്റിൽ ഗ്രീൻ പാർക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയം ഹാളിൽ ചേർന്ന കൂട്ടായ്മയുടെ രൂപീകരണ യോഗത്തിൽ സലാം മമ്പാട്ടുമൂല സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആദ്യകാല കച്ചവടക്കാരനായ അബ്ദുറഹ്മാൻ എലങ്കമൽ അൽ ബുസ്താനി അദ്ധ്യക്ഷത വഹിക്കുകയും രൂപീകരിക്കാൻ പോവുന്ന കൂട്ടായ്മയുടെ പ്രസക്തിയെ പറ്റി വിശദീകരണവും നൽകി.
നിറഞ്ഞ സദസിൽ നിന്ന് പുതിയ കൂട്ടായ്മയുടെ പ്രസിസൻറായി സലാം മമ്പാട്ടുമൂലയെയും ജനറൽ സെക്രട്ടറിയായി അസ്ക്കർ പൂഴിത്തലയെയും ട്രഷറർ ആയി രാജേഷ് ഉക്രംപാടിയെയും തെരഞ്ഞെടുത്തു. 35 അഗ എക്‌സിക്യൂട്ടീവ് മെമ്പർമാരും ഉൾപ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റി രൂപീകരണ തീരുമാനത്തെ യോഗം ഐക്യകണ്ഠേന പാസാക്കി.
M.C.M.A (മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ)
പ്രസിഡന്റ് – സലാം മമ്പാട്ടു മൂല
വൈസ് പ്രസിഡൻറ്മാർ- ചന്ദ്രൻ വളയം,
മുഹമ്മദ് കുരുടിമുക്ക്, സുമേഷ് കൊടുങ്ങല്ലൂർ, ലത്തീഫ് തിക്കോടി
ജനറൽ സെക്രട്ടറി- അഷ്ക്കർ പൂഴിത്തല
ജോ:സെക്രട്ടറിമാർ – സുബൈർ ഒ.വി, ഫൈസൽ ഇയ്യഞ്ചേരി, നൗഫൽ മാട്ടൂൽ, അസീസ് പേരാമ്പ്ര.
ട്രഷറർ: രാജേഷ് ഉക്രംപാടി
കലാ സംസകാരികം- അജ്മൽ കൊയിലാണ്ടി, ഷെഫീൽ യൂസഫ് അത്തോളി
രക്ഷാധികാരികൾ – ഇബ്രാഹിം എം.എം.എസ്, അബ്ദുറഹ്മാൻ എലങ്കമൽ,
ഉസ്മാൻ വെള്ളത്തോൾ നഗർ, അഷ്റഫ് അമീർ ഷൈക്ക്, യൂസഫലി പുത്തൻ പള്ളി.