ബഹ്‌റൈൻ തൃശൂർ കൂട്ടായ്മ രൂപീകരിച്ചു

മനാമ: ബഹ്‌റൈനിലെ സാമൂഹിക സേവന ജീവകാരുണ്യ രംഗത്തേക്ക് സജീവമായി പ്രവർത്തിക്കുവാൻ വേണ്ടിയും അതോടൊപ്പം തൃശ്ശൂർ പ്രവാസി കുടുംബവിനോദ സംഗമങ്ങൾക്കുകൂടിയും “ബഹ്‌റൈൻ തൃശൂർ വാട്സപ്പ് കൂട്ടായ്മ” (BTK) കഴിഞ്ഞ ദിവസം മനാമ ആണ്ടലോസ് ഗാർഡനിൽ വെച്ച് രൂപീകരിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങായും നമ്മുടെ നാടിനു വേണ്ടി ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യുവാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മയിൽ പങ്കുചേരുവാൻ താല്പര്യമുള്ള ബഹ്‌റൈനിലെ തൃശൂർ പ്രവാസികൾക്ക് ഈ ഗ്രൂപ്പിൽ ചേരുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

റാഫി തൃശൂർ :33511862
ദിപു രവിറാം :39995808