കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈൻറെ 48 ആം ദേശീയ ദിനം കൊല്ലം പ്രവാസി കമ്മ്യൂണിറ്റി അംഗങ്ങൾ  വിപുലമായി  ആഘോഷിച്ചു.  സാകിർ അൽ അമീദ് ക്യാമ്പിൽ വച്ച് നടത്തിയ ആഘോഷ പരിപാടികൾ കൺവീനർ നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ  അറബിക് ഡാൻസ് ഉൾപ്പെടെ  അംഗങ്ങളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറി. പുലർച്ചെ 4 മണി വരെ നീണ്ടു  നിന്ന  പരിപാടികളിൽ 150 ഓളം അംഗങ്ങൾ പങ്കെടുത്തു.

ആഘോഷ  പരിപാടികൾക്ക് സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ജോ. കൺവീനർ വിനു ക്രിസ്റ്റി , അസ്സി. സെക്രെട്ടറി കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സന്തോഷ് കുമാർ , സജീവ്, അനോജ്, ബിനു, അനൂപ് , അജിത് ബാബു, നവാസ്, ഡ്യുബെക്ക്, കുഞ്ഞു മുഹമ്മദ്,  മനോജ് ജമാൽ, നാരായണൻ, ജിതിൻ, രഞ്ജിത്ത്, റോജി, രജീഷ്, രെഞ്ചു, നിഹാസ് കൂടാതെ വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ബിസ്മി  രാജ്, ശ്രീജ ശ്രീധരൻ, ലക്ഷ്മി സന്തോഷ്‌കുമാർ, ജിഷ വിനു, രജിത സജികുമാർ, റസീല മുഹമ്മദ്, അലിസൺ ഡ്യുബെക്ക്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിൻ, ഷാനി നിസാർ, രാജി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.