മനാമ: ഫ്രൈഡെ ഫ്രണ്ട്സ് ബഹ്‌റൈൻ നാലാം വാർഷികാഘോഷം “മൊഞ്ചത്തി ബിരിയാണിയും മൊഞ്ചുള്ള ഇശൽ രാവും” എന്ന പേരിൽ വിവിധ പരിപാടികളോടെ ഇന്ന് ഡിസംബർ 20 ന് വെള്ളിയാഴ്ച ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ മുഖ്യ ഇനമായ ബിരിയാണി മൽസരത്തിൽ ഒന്നാം സമ്മാനം നാട്ടിലേക്കുള്ള എയർ ടിക്കറ്റ്, രണ്ടാം സമ്മാനം സ്വർണ്ണ നാണയം, മൂന്നാം സമ്മാനം വീട്ടുപകരണം കൂടാതെ ഏറ്റവും നല്ല ഡക്കറേറ്റീവിന് പ്രത്യേക പ്രോൽസാഹന സമ്മാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 39159538, 33070601 നമ്പറുകളിൽ ബന്ധപ്പെടുക.