bahrainvartha-official-logo
Search
Close this search box.

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫ് ബഹ്റൈൻ മദീന പാഷൻ

SquarePic_20191222_01361111

മനാമ: പ്രയാസങ്ങളിലും , പ്രതിസന്ധികളിലും പതറരുതെന്നും
പ്രവാചക മാതൃകകൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഉദ്ഘോഷിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.


നേതൃത്വത്തെ അംഗീകരിക്കുന്നതിന്ന് ഇസ്‌ലാമിൽ മുഖ്യ പങ്കാണുള്ളതെന്നും, പ്രവാചക ചര്യകൾ മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ സ്വർഗം നേടാനാവൂ എന്നും തങ്ങൾ പറഞ്ഞു.
കലുഷിതമായ സാഹചര്യങ്ങളിൽ ആവേശത്തോടെ എടുത്തു ചാടുന്നതിന് പകരം നേതൃത്വത്തെ മാനിച്ച് പക്വമായ ഇടപെടലുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കോഡിനേറ്റർ അശ്റഫ് അൻവരി അധ്യക്ഷത വഹിച്ചു.
ഇന്ത്യ മഹാരാജ്യം നേരിടുന്ന ആനുകാലിക സംഭവങ്ങളിൽ യോഗം കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.

പിറന്ന നാട്ടിൽ അസ്ഥിത്വം
ചോദ്യം ചെയ്യപ്പെടുമ്പോൾ
സ്വാതന്ത്ര്യ സമര പോരട്ടങ്ങളിൽ
ബ്രിട്ടീഷ് കാരോടും, പറങ്കികളോടും
ഒരു വിട്ടുവീഴ്ചയും കാണിക്കാതെ
നാടിന് വേണ്ടി വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ
പിൻതലമുറക്കാരുടെ അസ്ഥിത്വം
ബ്രിട്ടീഷ്കാർക്ക് പാദസേവ നടത്തിയ രാജ്യദ്രോഹികളുടെ മുന്നിൽ
തെളിയിക്കാൻ മനസ്സില്ലെന്നും,
പിറന്ന നാടിന്റെ മതേതരത്വത്തിന്റേയും അഖണ്ഡതയുടേയും കാവലാളാവാൻ നാം തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നും
ഹിന്ദുവും ക്രിസ്ത്യനും, മുസ്ലിമും, സിക്കും, ബുദ്ധനും, ജൈനനും ഈ പൂവാടിയിലേ മനോഹര പുഷ്പങ്ങളാണ്. ഏകോദര സഹോദര തുല്ല്യം ജീവിക്കുന്നവർക്കിടയിൽ വർഗീയതയുടെയും, ഛിദ്രതയുടെയും ശബ്ദമുയർത്തുന്നവർ സൂക്ഷിച്ച് കൊള്ളണമെന്നും ഭരണകൂട ഭീകരതക്കെതിരെ മതേതര ശക്തികൾ ഒന്നിച്ച് നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും
എസ് കെ എസ് എസ് എഫ് മദീനാ പാഷൻ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു.

സകരിയ്യ ദാരിമി കാക്കടവ് അനുസ്മരണ പ്രഭാഷണവും റബീഅ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും നടത്തി. മദ്ഹ് ഗാനങ്ങൾ, ഹാഫിള് ശുഐബ് അമ്പലക്കടവ്
നേതൃത്വം നൽകിയ ഖവാലി , മനാമ മദ്റസ ടീമിന്റെ ബുർദ്ദ മജ്ലിസ് എന്നിവ നടന്നു. മൗലിദ് സദസ്സിന് ഹാഫിള് ശറഫുദ്ധീൻ മൗലവിയും , സമാപന പ്രാർത്ഥനക്ക് സയ്യിദ് യാസർ ജിഫ് രി തങ്ങളും നേതൃത്വം നല്കി. മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, എസ്.എം അബ്ദുൽ വാഹിദ്, അബ്ദുൽ റശീദ് ഫൈസി കംബ്ലക്കാട്, മുസ്തഫ അൻവരി ഒലിപ്പുഴ, ഉമർ മൗലവി വയനാട്, ഖാസിം മൗലവി പുല്ലാളൂർ, സജീർ പന്തക്കൽ, അബ്ദുൽ മജീദ് ചോലക്കോട്, പി.ബി മുഹമ്മദ് കരുവൻ തിരുത്തി , ഉമൈർ വടകര, നവാസ് നിട്ടൂർ , നൗഷാദ് കൊയിലാണ്ടി, ശാഫി വേളം, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, അബ്ദുസമദ് വയനാട്, അബ്ദുൽ റഊഫ് കണ്ണൂർ തുടങ്ങി സമസ്ത – എസ് കെ എസ് എസ് എഫ് കേന്ദ്ര-ഏരിയ നേതാക്കൾ സംബന്ധിച്ചു.

റഈസ് അസ് ലഹി ആനങ്ങാടി സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!