മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. നജീബ് കടലായി പ്രസിഡന്റും, ബേബി ഗണേഷ് ജനറൽ സെക്രട്ടറിയും, മൂസ കുഞ്ഞി ഹാജി ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്. മുഖ്യ രക്ഷാധികാരികളായി വി.വി.മോഹനൻ, കെ.വി.പവിത്രൻ, പ്രദീപ് പുറവങ്കര, ഗോവിന്ദൻ, ദേവദാസ്, മുഹമ്മദ് അലി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
സുധീഷ്. പി., പി. വി. സിദ്ദീഖ്., (വൈസ് പ്രസിഡന്റ്മാർ)
സജീവൻ ചൂളിയാട് (അസിസ്റ്റന്റ് സെക്രട്ടറി )
സതീഷ് (മെമ്പർഷിപ്പ് സെക്രട്ടറി)
മനോജ് (എൻറെർടയ്ൻമെൻറ് സെക്രട്ടറി)
സജീവൻ മടക്കര (സ്പോർട്സ് സെക്രട്ടറി)
പ്രേമൻ കോമത്ത് (ചാരിറ്റി സെക്രട്ടറി) തുടങ്ങി 31 അംഗ പ്രവർത്തക സമിതി അംഗങ്ങളും അടങ്ങിയ കമ്മിറ്റിക്ക് രൂപം കൊടുത്തു.
വി.വി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.വി.സിദ്ദീഖ് റിപ്പോർട്ടും സതീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രത്നാകരൻ, ഷറഫുദ്ദീൻ, അഷ്റഫ്, പ്രഭാകരൻ, ഷാഗിത്ത്, നിഖിൽ തുടങ്ങിയവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു സംസാരിച്ചു. കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 34340750