മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം

മനാമ: വാർഷിക പൊതു സമ്മേളനത്തിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. Adv. പോൾ സെബാസ്റ്റ്യൻ(പ്രസിഡന്റ് ), വിനോദ് ഡാനിയേൽ (ജനറൽ സെക്രട്ടറി )സനൽ കുമാർ (വൈസ്. പ്രസിഡന്റ്, തോമസ് ഫിലിപ്പ് (ജോയിന്റ്. സെക്രട്ടറി ), ജോർജ് ജോൺസൻ (ട്രഷറർ ), Adv. സുരേന്ദ്രൻ T. P, Adv. മുഹമ്മദ്, അജി ജോർജ്, M.വിനോദ് എന്നീവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികൾ. ശ്രീ. അജിത്കുമാർ, ശ്രീ. എബി തോമസ് എന്നിവരെ കോർ കമ്മറ്റി കൺവീനർമാരായും തിരഞ്ഞെടുത്തു.

ഇന്ത്യയുടെ പൗരാണികമായ പാരമ്പര്യം സഹഷ്ണതയുടെയും സഹവർത്തിത്വത്തിന്റെയും ആണ്. മതപരമായ വേർതിരിവുകൾ ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുന്നതാണ് ആർഷ ഭാരത സംസ്കാരം. ഇന്ത്യയിൽ കാലങ്ങളായി ജീവിക്കുന്ന ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ചു, അതിൽ ഒരു വിഭാഗത്തിന് പൗരത്വം നിഷേധിക്കുന്ന ഭരണകൂട നിലപാട് വിവേചനപരമാണ്, അനീതിയാണ് എന്നു യോഗം വിലയിരുത്തി.

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത മതേതര ഇന്ത്യ എന്ന അടിസ്ഥാന കാഴ്ചപ്പാടുകൾക്ക് ഘടക വിരുദ്ദമായി മതപരമായി പൗരന്മാരെ വേർതിരിക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം എന്ന് ഫോറം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.