എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യ ജാലിക ജനുവരി 24ന്

മനാമ: “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയവുമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ  എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി രാജ്യത്തിനകത്തും പുറത്തുമായി നടത്തുന്ന മനുഷ്യ ജാലിക യുടെ ഭാഗമായി ജനുവരി 24ന് സമസ്ത ബഹ്റൈൻ മനാമ കേന്ദ്ര ആസ്ഥാനത്ത് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പ്രശസ്ത പണ്ഡിതനും പ്രമുഖ വാഗ്മിയായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈനിലെ വിവിധ മത നേതാക്കളും , സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. മനുഷ്യ ജാലികയുടെ വിജയത്തിനായി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.