നോർക്ക ക്ഷേമനിധി പദ്ധതികളുടെ വിശദീകരണയോഗം വെള്ളിയാഴ്ച ഗുദൈബിയയിൽ

മനാമ: ബഹ്റൈൻ പ്രതിഭ ഗുദൈബിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി പദ്ധതികളുടെ വിശദീകരണവും പ്രവാസികൾ അഭിമുഖീകരിക്കുന്ന തൊഴിൽ പ്രശ്നങ്ങളുടെ സംശയ നിവാരണത്തിനുമായി യോഗം ചേരുന്നു. 24-1-2020 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിന് സമീപമുള്ള അൽ മന്നായ് ഹാളിൽ വെച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഗുദൈബിയ യൂണിറ്റ് സെക്രട്ടറി ടി വി രാജേഷും പ്രസിഡണ്ട് വി രജീഷും അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ പ്രവാസി കമ്മീഷൻ അംഗവും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ജോർജ് വർഗീസ് എന്നിവർ നോർക്ക-ക്ഷേമനിധി പദ്ധതികളെപ്പറ്റി വിശദീകരിക്കും. ബഹ്റൈനിലെ നോർക്ക ലീഗൽ കൺസൾട്ടന്റ് ആയ അഡ്വക്കേറ്റ് ശ്രീജിത്ത് കൃഷ്ണൻ പ്രവാസികൾ അഭിമുഖീകരിക്കുന്ന തൊഴിൽ-വിസ നിയമ പ്രശ്നങ്ങളെപ്പറ്റി വിശദീകരിക്കും. സദസ്യരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ടവർ മറുപടി നൽകുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക് 37760202, 39475370 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.