മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നു

മനാമ: ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നു. ജനുവരി 30 വ്യാഴാഴ്ച വൈകിട്ട് 7:30ന് സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടക്കും. ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി.വി . രാധകൃഷ്ണപിള്ള മുഖ്യ അഥിതി ആകുന്ന ചടങ്ങിൽ, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് അനുസ്മരണപ്രഭാഷണം നടത്തും.പരിപാടിയുടെ ഭാഗം ആയി അന്നേ ദിവസം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും വെള്ളിയാഴ്ച രാവിലെ 8മണി മുതൽ സൽമാനിയ മെഡിക്കൽ കോളേജിൽ വെച്ചു രക്തദാനക്യാംമ്പും സംഘടിപ്പിച്ചിട്ടുണ്ട് എന്ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ  വാർത്താകുറിപ്പിൽ അറിയിച്ചു.