മലർവാടി ബാലസംഘം കുട്ടികൾക്കായി  മൽസര പരിപാടികൾ സംഘടിപ്പിക്കുന്നു

മനാമ: ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫാ ഏരിയ മലർവാടി ബാലസംഘം കുട്ടികൾക്കായി സ്നേഹതുമ്പികൾ എന്ന പേരിൽ വൈവിധ്യമാർന്ന മൽസരപരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 31 വെള്ളിയാഴ്ച 3 മണി മുതല്‍ വെസ്റ്റ് റിഫ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പരിപാടി യിൽ പങ്കാളികളാവാൻ മുൻ കൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കെ.ജി. മുതൽ എഴാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. കിഡ്സ്‌, സബ് ജൂനിയർ, ജൂനിയർ എന്നി മൂന്നു വിഭാഗങ്ങളിലായാണ് മൽസരങ്ങൾ നടക്കുക.

ദേശീയ ഗാനം, ദേശഭക്തി ഗാനം, പ്രസംഗം, പോസ്റ്റർ നിർമാണം, കളറിങ്, ക്വിസ്, ഗെയിംസ് തുടങ്ങിയ ഇനങ്ങളിലാണ് മൽസങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 33373214, 33675969 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.