ദുബായ്: ലൈംഗിക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്മെയിൽ ചെയ്ത് 200000 ബഹ്റൈനി ദിനാർ ആവശ്യപ്പെട്ട സ്ത്രീക്ക് ദുബായ് കോടതി ആറുമാസം തടവ് ശിക്ഷ വിധിച്ചു. ഹു ഈസ് ഹിയർ എന്ന സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകനുമായി ഇവർ ബഹ്റൈനിൽ വെച്ച് കണ്ടുമുട്ടി. തുടർന്ന് 39 വയസ്സുകാരനായ മാധ്യമപ്രവർത്തകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇത് 22 വയസ്സുകാരിയായ മൊറോക്കൻ യുവതി, അയാൾ അറിയാതെ മനപ്പൂർവ്വം വീഡിയോയിൽ പകർത്തുകയും പിന്നീട് വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂട്ടേഴ്സ് കോടതിയിൽ അറിയിച്ചു. യുവാവ് പണം നൽകാൻ വിസമ്മതിക്കുകയും ദുബായ് പോലീസിലെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പിടിയിലായത്.
Source: gulf news