മനാമ : ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി ബഹ്റൈനിലെ ഒരു ബേക്കറി അടച്ചു പൂട്ടി. അസ്ക്കറിലെ ഒരു ബേക്കറിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതിന്റെയും വിൽക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ബേക്കറിക്ക് ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.