കാൻസർ പ്രതിരോധം: കാൻസർ കെയർ ഗ്രൂപ്പ്‌ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

മനാമ: ലോക കാൻസർ ദിനത്തിന്റെ ഭാഗമായി “ഞാൻ കാൻസർ ഭയമില്ലാതെ ജീവിക്കും” എന്ന തീമിൽ കാൻസർ കെയർ ഗ്രൂപ്പ്‌ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പ്രശസ്ത ഓൺകോളജിസ്റ്റ് ഡോ: നാരായണൻ കുട്ടി വാരിയർ ക്ലാസ്സെടുത്തു.

എം. വി. ആർ കാൻസർ ഇന്സ്ടിറ്റ്യൂട്ട് ആൻഡ്‌ റീസേർച്ച് സെന്ററിർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ, പ്രശസ്ത സംവിധായകൻ ശ്രീകുമാർ , കെ. വി. ബഷീർ എന്നിവർ എം. വി . ആർ ഇന്സ്ടിട്ട്യൂട്ടിലെ കാൻസർ ചികിത്സക്കുള്ള സൗകര്യങ്ങളും, സ്കീമും പരിചയപ്പെടുത്തി.

കാൻസർ കെയർ ഗ്രൂപ്പ്‌ പ്രസിഡണ്ട്ഡോ: പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറിി കെ.ടി. സലിം സ്വാഗതവും ജോർജ് കെ. മാത്യു നന്ദിയും രേഖപ്പെടുത്തി. ട്രെഷറർ സുധീർ തിരുനിലത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൾ സഹീർ, എം. കെ. ബഷീർ, കോഓർഡിനേറ്റർ അനില ശൈലേഷ്, മറ്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.