മനാമ: ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അൽ ഖലീഫ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിസ് എമിനന്‍സ് കര്‍ദിനാള്‍ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനുമായുള്ള ബന്ധം ഉറപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി ചര്‍ച്ചയില്‍ കിരീടാവകാശി ഊന്നിപ്പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങളോടും സാംസ്കാരിക വൈജാത്യങ്ങളോടുമുള്ള രാജ്യത്തിന്‍റെ ആത്മാര്‍ത്ഥയെ കുറിച്ചും സൂചിപ്പിച്ചു.
രാജ്യത്തെ വ്യത്യസ്ത മത വിശ്വാസങ്ങളും സംസ്കാരങ്ങളും ഒന്നിച്ച് പോകുന്നത് ഹിസ് മജസ്റ്റി രാജാവിന്‍റെ സമാധാനത്തേയും ഒരുമിച്ച് പോകലിനേയും കുറിച്ചുള്ള ദീര്‍ഘവീക്ഷണം കൊണ്ടാണെെന്നും അദ്ദേഹം പറഞ്ഞു.