മനാമ: വടകരയിൽ സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി എച്ച് സെൻററിന്റെ ബഹറൈൻ കമ്മിറ്റി നിലവിൽ വന്നു. എസ് വി ജലീൽ (മുഖ്യ രക്ഷാധികാരി), സികെ അബ്ദുറഹ്മാൻ, കെ പി മുസ്തഫ, എപി ഫൈസൽ, റസാഖ് മൂഴിക്കൽ, കെ കെ സി മുനീർ, മഹമൂദ് ഹാജി കുയ്യാലിൽ, അബൂബക്കർ ഹാജി മുട്ടുങ്ങൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഫൈസൽ കോട്ടപ്പള്ളി, അസ്ലം വടകര, റഫീഖ് നാദാപുരം, റിയോ അബ്ദുൽകരീം, ശരീഫ് കോറോത്ത്, സക്കരിയ എടച്ചേരി, ഇസ്ഹാക്ക് വില്യാപ്പള്ളി, അഷ്കർ വടകര, സി കെ കുഞ്ഞബ്ദുള്ള, സികെ ഉമ്മർ, നാസർ ഹാജി പുളിയാവ്, അലി കോമത്ത്, റസാഖ് ക്ലിക്കോൺ(രക്ഷാധികാരികൾ)
പ്രസിഡണ്ട്: മുസ്തഫ മയ്യന്നൂർ
വൈസ് പ്രസിഡണ്ടുമാർ: – കെ യു അബ്ദുല്ലത്തീഫ്, സൂപ്പി ജിലാനി, റോണ കരീം ഹാജി, യൂസഫ് തോടന്നൂർ, അബ്ദുല്ല മാസ്റ്റർ, അഷ്റഫ് വടകര, ഹാഫിസ് വള്ളിക്കാട്, എസ് കെ നാസർ
ജനറൽ സെക്രട്ടറി: മൂസ്സഹാജി കല്ലിയോട്ട്
ജോയിന്റ് സെക്രട്ടറിമാർ: റിയാസ് മണിയൂർ, എസ് കെ നാസർ, തുമ്പോളി അബ്ദുറഹ്മാൻ, ഹുസൈൻ വടകര, മുസ്തഫ കരുവാണ്ടി, സുബൈർ നാദാപുരം, നവാസ് ഏറാമല
ട്രഷറർ: അഷ്റഫ് തോടന്നൂർ
എന്നിവരെ തിരഞ്ഞെടുത്തു.
വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് ജില്ലാ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും സേവന പ്രവർത്തനങ്ങൾ നടത്താനും രൂപം നൽകിയ Ch സെൻറർ ഇതിനകം വളണ്ടിയർ സേവനമുൾപ്പടെ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു സൗജന്യ മരുന്നും ആംബുലൻസ് സേവനവും ഫീസൊയോ തെറാപ്പി സെന്ററും, ലാബ് ടെസ്റ്റുകളും ലഭ്യമാക്കാനുള്ള വലിയ പദ്ധതികൾ വടകര സി എച്ച് സെൻറർ ആസൂത്രണം ചെയ്തിട്ടുണ്ട്. മനാമ കെഎംസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ഫൈസൽ കണ്ടീതായ പ്രാർത്ഥന നടത്തി മുസ്തഫ മയ്യന്നൂർ അധ്യക്ഷത വഹിച്ചു SV ജലീൽ ഉദ്ഘാടനം ചെയ്തു.
സി എച് സെന്റർ ഗ്ലോബൽ കോ ഓർഡിനേറ്റർ എ പി ഫൈസൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി കെ അബ്ദുറഹിമാൻ, മുസ്തഫ കെ പി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, ഷംസുദ്ദീൻ വെളളികുളങ്ങര, അസ്‌ലം വടകര, സികെ ഉമ്മർ, pk ഇസ്ഹാക്, കാസിം നൊച്ചാട്, റിയോ കരീം തുടങ്ങിയവർ പ്രസംഗിച്ചു. മൂസഹാജി കല്ലിയോട്ട് സ്വാഗതവും അഷ്‌റഫ് തോടന്നൂർ നന്ദിയും രേഖപ്പെടുത്തി.